ടൊറൻ്റോ : COVID-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം വർദ്ധിച്ചതായി ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച ഒന്റാരിയോയിൽ കോവിഡ് ബാധിച്ചു ഒമ്പത് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒന്റാറിയോയിലെ ആശുപത്രികളിൽ നിലവിൽ 855 രോഗികളാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 805 ആയിരുന്നു, ഒരാഴ്ച മുമ്പ് ഇത് 707 ആയിരുന്നു. ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ചെയ്യന്നു.
49 ശതമാനം രോഗികളും COVID-19 ന് അഡ്മിറ്റ് ചെയ്യപ്പെട്ടു, 51 ശതമാനം പേർ മറ്റ് കാരണങ്ങളാൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. എന്നാൽ പിന്നീട് വൈറസിന് പോസിറ്റീവ് ആയതായി മന്ത്രാലയം അറിയിച്ചു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ, 165 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്ന് കോവിഡ് ബാധിച്ചു ഒമ്പത് മരണങ്ങൾ കൂടി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 2020 മാർച്ച് മുതൽ, 12,460 COVID-19 മരണങ്ങൾ ഉണ്ടായതായി പ്രവിശ്യ അറിയിച്ചു.
പ്രവിശ്യയിൽ ഇന്ന് 3,233 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും പുതിയ കേസുകളിൽ, വ്യക്തികളിൽ 1,176 പേർക്ക് COVID-19 വാക്സിൻ മൂന്ന് ഡോസുകൾ ലഭിച്ചു. 864 പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. 441 പേർക്ക് ഭാഗികമായി വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്.
ഇന്നുവരെ, അഞ്ച് വയസും അതിൽ കൂടുതലുമുള്ള ഒന്റാരിയക്കാരിൽ 89 ശതമാനത്തിലധികം ആളുകൾക്ക് COVID-19 വാക്സിൻ ഒരു ഡോസ് ലഭിച്ചു. 86 ശതമാനം പേർക്ക് രണ്ട് ഡോസുകളും 51 ശതമാനം പേർക്ക് മൂന്ന് ഡോസുകളും ലഭിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.