കോഴിക്കോട് : വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ട് നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് ജാനകിക്കാട് കുറ്റ്യാടിപുഴയിൽ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ നവവരൻ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിൽ ആണ് മരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം. മാർച്ച് 14 നായിരുന്നു ഇവരുടെ വിവാഹം.
ഫോട്ടോഷൂട്ടിനിടെ കാൽവഴുതി ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. റെജിലിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.