തെക്കൻ ഹംഗറിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു പിക്കപ്പ് ട്രക്ക് ട്രെയിനിൽ ഇടിച്ച് നിരവധി പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഹംഗേറിയൻ-സെർബിയൻ അതിർത്തിക്ക് സമീപമുള്ള മൈൻഡ്‌സെന്റിലെ ക്രോസിംഗിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് കൂട്ടിച്ചേർത്തു.
“രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അപകടത്തിൽപ്പെട്ടവരുടെ എണ്ണം കണ്ടെത്താൻ ഇപ്പോൾ കഴിയില്ലെന്നും” പോലീസ് വക്താവ് പറഞ്ഞു.
അപകടത്തിൽ ഏഴ് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു. കിസ്‌കുൻഫെലെഗിഹാസയിൽ നിന്ന് ഹോഡ്‌മെസോവസാർഹെലിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഒരു ട്രക്കുമായി ഇടിച്ചുണ്ടായ അപകടത്തിൽ 22 യാത്രക്കാരുമായി ഒരു വണ്ടി പാളം തെറ്റിയെന്നും ഇവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും എട്ട് പേർക്ക് നിസാരമായി പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന റെയിൽവേ കമ്പനി അറിയിച്ചു.
ചുവന്ന ലൈറ്റുകൾ അവഗണിച്ച് ട്രക്ക് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.