Tuesday, November 24, 2026

കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍; സെമിനാറിൽ വന്‍ ജനപങ്കാളിത്തം

കണ്ണൂർ : എഐസിസിയുടെ കെപിസിസിയുടെയും വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് കെവി തോമസിനെ സ്വീകരിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ വന്‍ ജനപങ്കാളിത്തമാണുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്.

ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കുകള്‍ ലംഘിച്ച് എത്തുന്ന കെ വി തോമസിനെതിരെ കോണ്‍ഗ്രസിന്റെ നടപടി ഉടന്‍ ഉണ്ടാകും. കെ വി തോമസിന്റെ പ്രസംഗത്തിനുശേഷം നടപടിയെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.

നടപടിയുടെ കാര്യത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. എഐസിസി അംഗമായ കെ വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ നടപടി വേണ്ട അവഗണിക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമാണ് മറുഭാഗം ഉയര്‍ത്തുന്നത്. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തോമസിന് എതിരെയുള്ള നടപടി ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!