ഒട്ടാവ : കാനഡയുടെ പ്രധാന നഗരങ്ങളിൽ കാനഡ ഡേ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾ കാണികൾക്ക് പുത്തനുണർവേകി. വിവിധ സംഘടനകളുടെയും, വിവിധ കമ്മ്യൂണിറ്റികളിലെയും, സ്റ്റുഡന്റ്സിന്റെയും അഭ്യമുഖ്യത്തിൽ വിവിധ കലാപരിപാടികളും, പരേഡും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ അവരുടെ റാലിയും ഉണ്ടായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇത് കാണുവാൻ റോഡിനു ഇരുവശവും തടിച്ചു കൂടിയത്. ഇന്ന് രാത്രിയിൽ നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ നടക്കുന്ന കരിമരുന്നു കലാപ്രകടനങ്ങളോടെ ഈ വർഷത്തെ കാനഡ ഡേ ആഘോഷം സമാപിക്കും.
