Saturday, July 11, 2026

കൊടുംചൂടില്‍ വെന്തുരുകി സ്‌പെയിന്‍; 500ലധികം പേര്‍ മരിച്ചുവെന്ന് പ്രധാനമന്ത്രി

Spain scorched by heat; Prime Minister said that more than 500 people died

മാഡ്രിഡ് : കൊടും ചൂടില്‍ സ്‌പെയിന്‍ വെന്തുരുകുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂടാണ് ഈ മാസത്തില്‍ രാജ്യം നേരിടുന്നത്. സ്‌പെയിനിനെ ബാധിച്ച 10 ദിവസത്തെ ഉഷ്ണതരംഗത്തില്‍ 500-ലധികം ആളുകള്‍ മരിച്ചുവെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്പാനിഷ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്.

40 ഡിഗ്രി സെല്‍ഷ്യസിന് മകളിലേക്ക് ഉയര്‍ന്ന താപനില ദശലക്ഷക്കണക്കിന് ആളുകളെയാണ് ദുരിതത്തിലാക്കിയത്. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി അതി തീവ്ര ചൂടാണനുഭവപ്പെടുന്നത് . 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്.

തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സ്വയംഭരണ പ്രദേശമായ എക്‌സട്രിമദുരയിലും, ലാസ് ഹാര്‍ഡെസിലെ കോമാര്‍ക്കയിലും കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. അതെ സമയം വാലെ ഡി ജെര്‍ട്ടയിലെ കോമരക്കയില്‍ വീണ്ടും തീപിടുത്തം ഉണ്ടായാതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവിടെ മുന്‍പൊരു തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. കാട്ടുതീ പടര്‍ന്നത് എങ്ങനെ എന്ന് ഇതുവരെയായിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് എക്‌സട്രിമദുരയിലെ ഭരണകൂടം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!