പി.പി ചെറിയാന്‍
ട്രക്കി (കലിഫോര്‍ണിയ) : ട്രിക്കിയിലെ പ്രൊസര്‍ ഹൗസ്‌ഹോള്‍ഡ് ക്യാംപ് ഗ്രൗണ്ടില്‍ നിന്നു കാണാതായ പെൺകുട്ടിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. കെയ്ലി റോഡ്‌നി (16)നെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാര്‍ പങ്കെടുത്ത പാര്‍ട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‌ലിയെ തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2013 മോഡൽ ഹോണ്ടാ സിവിക്ക് കാറിലാണ് കെയ്‌ലിയെ അവസാനമായി കണ്ടതെന്നും കാറും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
5.7 അടി ഉയരമുള്ള കൊക്കേഷ്യന്‍ പെണ്‍കുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയര്‍ റിങ് ഉള്‍പ്പെടെ നിരവധി ആഭരണങ്ങള്‍ ഇവര്‍ ശരീരത്തില്‍ അണിഞ്ഞിരുന്നു.
ഞായറാഴ്ച കെയ്‌ലിയുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ പോലീസ് പുറത്തുവിട്ടിരുന്നു.
പാര്‍ട്ടി കഴിഞ്ഞു നിരവധി പേര്‍ ഇവര്‍ക്ക് റൈഡ് ഓഫര്‍ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്ലി പറഞ്ഞതായി കൂട്ടുകാരി സാമി സ്മിത്ത് പറഞ്ഞു.
കെയ്‌ലിയെ കുറിച്ചോ, വാഹനത്തെകുറിച്ചോ അറിവ് ലഭിക്കുന്നവര്‍ ഷെറിഫ് ഓഫിസില്‍ 5308865375 എന്ന നമ്പറിലോ, 7753224900 എന്ന നമ്പറിലോ അറിയിക്കണമെന്നു പോലിസ് അഭ്യര്‍ഥിച്ചു.
