Tuesday, November 24, 2026

പാക് ഭീകരനെ വധിച്ച് ജമ്മു പൊലീസ്; കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഖാസിം

Jammu police killed Pakistani terrorist; Lashkar-e-Taiba commander Qasim was killed

പാക്കിസ്ഥാന്‍ ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തി ജമ്മു കശ്മീര്‍ പോലീസ്. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് അടുത്ത് അര്‍ണിയ സെക്ടറില്‍വെച്ച് ആയുധങ്ങള്‍ വീണ്ടെടുക്കുന്നതിനിടെയാണ് പാക് ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍ മുഹമ്മദ് അലി ഹുസൈന്‍ എന്ന ഖാസിം ആണ് കൊല്ലപ്പെട്ടത്. ജയിലിനുള്ളില്‍ നിന്നാണ് ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളും ആയുധ കടത്തും ജയിലിനുള്ളില്‍ നിന്ന് ഒരാള്‍ നിയന്ത്രിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് അലി ഹുസൈനാണ് അതിന് പിന്നിലെന്ന് കണ്ടെത്തി. ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അലി ഹുസൈന്‍ കുറ്റം സമ്മതിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തിയ്ക്കടുത്തുള്ള അര്‍ണിയ സെക്ടറില്‍ ആയുധം കടത്തിയ കേസില്‍ തന്റെ പങ്ക് അലി ഹുസൈന്‍ വെളിപ്പെടുത്തി. കൂടാതെ ഡ്രോണ്‍ വഴി ആയുധങ്ങളും വെടിക്കോപ്പുകളും കുഴിച്ചിട്ട രണ്ട് സ്ഥലങ്ങളെ കുറിച്ചും പറഞ്ഞു. ഈ ആയുധങ്ങള്‍ വീണ്ടെടുക്കാനായി അലി ഹുസൈനുമായി പോലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഫാലിയന്‍ മണ്ഡല് പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്നും കുഴിച്ചിട്ട ആയുധങ്ങളും പോലീസിന് ലഭിച്ചു.

ഈ ആയുധങ്ങള്‍ പരിശോധിക്കുന്നതിനിടെ അലി ഹുസൈന്‍ പോലീസ് കോണ്‍സ്റ്റബിളിനെ ഇടിച്ച് വീഴ്ത്തുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു. റൈഫിള്‍സ് തട്ടിയെടുത്ത് പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നാലെ അലി ഹുസൈനെ പോലീസ് എന്‍കൗണ്ടറിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് വീണ അലി ഹുസൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!