ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ സര്‍ നെയിം ചേര്‍ക്കാതെ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. സന്ദര്‍ശക വിസയില്‍ എത്തുന്ന ഒറ്റപ്പേരുകാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു.
എന്നാല്‍, റസിഡന്റ് വിസക്കാര്‍ക്ക് ഈ നിയമം ബാധകമല്ല. മുഹമ്മദ് എന്ന പേര് മാത്രം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയവര്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതര്‍ പറഞ്ഞു. പാസ്പോര്‍ട്ടില്‍ ഗിവണ്‍ നെയിം മാത്രം നല്‍കിയവര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
