Friday, August 7, 2026

CRA ഡാറ്റ ചോർച്ച: ബാധിതർക്ക് 5,000 ഡോളർ വരെ നഷ്ടപരിഹാരം; അപേക്ഷ സ്വീകരണം തുടങ്ങി

ഓട്ടവ: 2020ൽ കാനഡ റവന്യൂ ഏജൻസി (CRA) ഉൾപ്പെടെയുള്ള ഫെഡറൽ സർക്കാർ ഓൺലൈൻ സേവനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ ചോർന്നവർക്കുള്ള നഷ്ടപരിഹാര നടപടികൾ ആരംഭിച്ചു. കോടതി അംഗീകരിച്ച 8.76 മില്യൺ ഡോളറിന്റെ സെറ്റിൽമെന്റ് ഫണ്ടിൽ നിന്നാണ് അർഹരായവർക്ക് നഷ്ടപരിഹാരം നൽകുന്നത്.

ഓഗസ്റ്റ് 4 മുതൽ പ്രവർത്തനം ആരംഭിച്ച പ്രത്യേക ക്ലെയിം പോർട്ടൽ വഴി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. നഷ്ടത്തിന്റെ തോതിനും സാഹചര്യങ്ങൾക്കും അനുസരിച്ച് പരമാവധി 5,000 ഡോളർ വരെ നഷ്ടപരിഹാരം ലഭിക്കും.

ആർക്കെല്ലാം അർഹത?

2020 മാർച്ച് 1 മുതൽ ഡിസംബർ 31 വരെ സി.ആർ.എ മൈ അക്കൗണ്ട് (CRA My Account), മൈ സർവീസ് കാനഡ അക്കൗണ്ട് (My Service Canada Account), ജി.സി കേ (GCKey) അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനിടെ വിവര ചോർച്ചയ്ക്ക് ഇരയായവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.അപേക്ഷകൾ പരിശോധിച്ച് നഷ്ടപരിഹാര തുക നിർണയിക്കുന്ന ചുമതല അക്കൗണ്ടിംഗ് സ്ഥാപനമായ കെ.പി.എം.ജി(KPMG)യ്ക്കാണ് .

എത്ര തുക ലഭിക്കും?

വിവരങ്ങൾ ചോർന്നെങ്കിലും സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടില്ലാത്തവർക്ക് പാസ്‌വേഡ് മാറ്റൽ, അക്കൗണ്ടുകൾ സുരക്ഷിതമാക്കൽ തുടങ്ങിയ നടപടികൾക്കായി ചെലവഴിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 80 ഡോളർ വരെ ലഭിക്കും.

സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് 200 ഡോളർ വരെ നഷ്ടപരിഹാരം ലഭിക്കും. ഐഡന്റിറ്റി മോഷണം മൂലം സാമ്പത്തിക നഷ്ടമോ മറ്റ് ഗുരുതര പ്രത്യാഘാതങ്ങളോ നേരിട്ടവർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പക്ഷം പരമാവധി 5,000 ഡോളർ വരെ അനുവദിക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

കാനഡ ഫെഡറൽ കോടതി മേയ് 5-ന് സെറ്റിൽമെന്റിന് അന്തിമ അംഗീകാരം നൽകിയതോടെയാണ് നഷ്ടപരിഹാര വിതരണം ആരംഭിച്ചത്. അർഹരായവർക്ക് ഔദ്യോഗിക KPMG ക്ലെയിം പോർട്ടൽ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 2027 ഫെബ്രുവരി 3

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!