Friday, August 7, 2026

മാരിടൈംസിൽ വീണ്ടും ഇന്ധനവില ഇടിഞ്ഞു; പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്

ഹാലിഫാക്സ്: അറ്റ്‌ലാന്റിക് കാനഡയിലെ മാരിടൈംസ് മേഖലയിൽ ഇന്ധനവില വീണ്ടും കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ തുടർച്ചയായി രണ്ടും മൂന്നും തവണയാണ് പെട്രോൾ, ഡീസൽ വിലകളിൽ കുറവ് രേഖപ്പെടുത്തുന്നത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ വാഹന ഉടമകൾക്കും ഗതാഗത മേഖലയ്ക്കും ആശ്വാസമായി.

നോവസ്കോഷയിലെ ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില ലിറ്ററിന് 9.7 സെന്റ് കുറഞ്ഞ് കുറഞ്ഞ നിരക്ക് 170.5 സെന്റായി. ഡീസൽ വിലയിൽ ലിറ്ററിന് 9.8 സെന്റിന്റെ കുറവുണ്ടായതോടെ കുറഞ്ഞ നിരക്ക് 220.0 സെന്റിലെത്തി.കേപ് ബ്രെട്ടൺ മേഖലയിൽ പെട്രോൾ ലിറ്ററിന് 172.4 സെന്റും ഡീസൽ 221.9 സെന്റുമാണ് പുതിയ നിരക്ക്.

പ്രിൻസ്എഡ്വേഡ്ഐലൻഡിലും വ്യാഴാഴ്ചത്തെ അപ്രതീക്ഷിത വിലമാറ്റത്തിന് പിന്നാലെ വീണ്ടും ഇന്ധനവില താഴ്ന്നു. റഗുലർ സെൽഫ് സർവീസ് പെട്രോളിന് ലിറ്ററിന് 3.5 സെന്റ് കുറഞ്ഞ് 180.4 സെന്റായപ്പോൾ, ഡീസൽ വില 2.9 സെന്റ് കുറഞ്ഞ് ലിറ്ററിന് 228.7 സെന്റായി.

ന്യൂബ്രൺസ് വിക്കിലും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 5.8 സെന്റ് കുറഞ്ഞതോടെ പരമാവധി വില 179.8 സെന്റായി. ഡീസൽ വില ലിറ്ററിന് 2.8 സെന്റ് കുറഞ്ഞ് പരമാവധി 235.6 സെന്റായാണ് നിശ്ചയിച്ചിരിക്കുന്നത്.

വാരാന്ത്യ വിലപരിഷ്‌കാരത്തിന് മുമ്പ് ബുധനാഴ്ച തന്നെ നോവ നോവസ്കോഷയിലും ന്യൂബ്രൺസ് വിക്കിലും മുൻകൂട്ടി പ്രഖ്യാപിക്കാത്ത അടിയന്തര വിലക്കുറവും നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ധനവില താഴ്ന്നത്.

തുടർച്ചയായ വിലക്കുറവ് വാഹന ഉടമകൾക്കും യാത്രക്കാർക്കും ചെറുകിട വ്യാപാരികൾക്കും ആശ്വാസം പകരുന്നതാണ്. ആഗോള എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും വിപണിയിലെ സാഹചര്യങ്ങളുമാണ് മേഖലയിൽ ഇന്ധനവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!