Monday, May 25, 2026

പ്രോപ്പർട്ടി ടാക്സ് 3.93 ശതമാനം വർധിപ്പിച്ചതായി സസ്‌കറ്റൂൺ കൗൺസിൽ

Saskatoon council raises property tax by 3.93 per cent

സസ്‌കറ്റൂൺ : 2023-ൽ പ്രോപ്പർട്ടി ടാക്സ് 3.93 ശതമാനം വർധിപ്പിക്കാൻ സസ്‌കറ്റൂൺ സിറ്റി കൗൺസിൽ തീരുമാനിച്ചു. 4.38 ശതമാനം വർദ്ധനവ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിരക്ക് കുറയ്ക്കുന്നതിന് ഒരു മില്യൺ ഡോളറിലധികം സമ്പാദ്യം കണ്ടെത്തിയതിനെ തുടർന്നാണ് പ്രോപ്പർട്ടി ടാക്സ് 3.93 ശതമാനമാക്കി കുറച്ചതെന്ന് കൗൺസിൽ അറിയിച്ചു.

“പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തുടർന്നും നൽകാൻ പുതിയ ബജറ്റ് അനുവദിക്കുമെന്ന് മേയർ ചാർളി ക്ലാർക്ക് ബജറ്റ് ചർച്ചകക്ക് ശേഷം അറിയിച്ചു. കൂടാതെ നികുതി വർദ്ധന നാല് ശതമാനത്തിൽ താഴെ കൊണ്ടുവരാൻ കഴിഞ്ഞതായും,” അവർ പറഞ്ഞു. 2023 ലെ ബജറ്റ് കഴിഞ്ഞ വർഷം കൗൺസിൽ മുൻകൂട്ടി അംഗീകരിച്ച ഒരു മൾട്ടി-ഇയർ ബജറ്റിന്റെ ഭാഗമാണെന്നും പണപ്പെരുപ്പ നിരക്കിനെ കണക്കിലെടുതാണ് ബജറ്റ് ക്രമീകരിച്ചതെന്നും മേയർ വ്യക്തമാക്കി.

പ്രോപ്പർട്ടി ടാക്സ് നിരക്ക് കുറയ്ക്കുന്നതിന്, പോലീസ് ഉൾപ്പെടെയുള്ള നഗര വാഹനങ്ങൾക്ക് ഇന്ധനച്ചെലവ് ക്രമീകരിച്ചതായും കൗൺസിൽ വ്യക്തമാക്കി.

344,000 ഡോളർ മൂല്യമുള്ള ഒരു ശരാശരി സസ്‌കറ്റൂൺ വീടിന്റെ ഉടമയ്ക്ക് ചൊവ്വാഴ്ചത്തെ പ്രോപ്പർട്ടി ടാക്‌സ് വർദ്ധനവ് ഓരോ മാസവും 6.53 ഡോളർ വർധിപ്പിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!