പുത്തൻ സാങ്കേതിക വിദ്യയുടെ ദൃശ്യമികവോടെ തിയറ്ററിൽ എത്തുന്ന മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘സ്ഫടികം’ കാനഡയിൽ ഉടനീളം പ്രദർശനത്തിന് എത്തിച്ചിരിക്കുകയാണ് 2 കേരള എന്റർറ്റൈന്മെന്റ് നെറ്റ്‌വർക്ക് കാനഡ. പുതുതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മോഹൻലാലിന്റെ മാസ് ഡയലോഗുകളും കൂട്ടിച്ചേർത്താണ് സ്ഫടികം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തു പറയേണ്ടത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്. റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് നോവുണര്‍ത്തുന്നുണ്ട്.
സ്ഫടികത്തിനൊപ്പം ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ക്രിസ്റ്റഫര്‍, ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്ന ചിത്രം ഇരട്ട എന്നീ ചിത്രങ്ങളും 2 കേരള എന്റർറ്റൈന്മെന്റ് നെറ്റ്‌വർക്ക് കാനഡ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈനിൽ എത്തുന്ന ക്രിസ്റ്റഫറിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.
ജോജു ജോർജിന്റെ ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രാക്കാട്ടും സിജോ വടക്കനും ജോജു ജോർജും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി :
ബിജു തയ്യിൽചിറ – 647 892 7560, ആൽബിൻ മുണ്ടമറ്റം – 437 776 5258, അജിത് രമേഷ് – 647 514 5272
Email: 2keralacanada@gmail.com
