മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവർ ചാവേർ സംഘമെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്രിമിനലുകളുടെ പിന്തുണയോടെയാണ് പ്രതിഷേധിക്കുന്നവരെ പോലീസ് മർദ്ദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ക്വാറന്റീനിൽ പോയാൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് ബിജെപി പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ ചാവേർ സംഘമെന്ന് വീണ്ടും വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചാവേർ സമരം ഒഴിവാക്കിയാൽ അധിക സുരക്ഷയും അവസാനിക്കും.പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പോലീസിന് ക്രിമിനലുകളുടെ ഒത്താശയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി വിരണ്ട് ഓടുന്നുവെന്ന് യുഡിഎഫ് കൺവീനർ.
മുഖ്യമന്ത്രി ക്വാറൻ്റീനിൽ പോയാൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് പി കെ കൃഷ്ണദാസും കുറ്റപ്പെടുത്തി.
