കാൾഗറി വാലിഫീൽഡ് വ്യവസായ മേഖലയിൽ ഇന്നലെ രാത്രി കാർബൺ മോണോക്സൈഡ് കലർന്ന വായു ശ്വസിച്ച് രണ്ടു ആളുകളും നിരവധി മൃഗങ്ങളും മരിച്ചു. വാലിഫീൽഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ 49-ാം അവന്യൂവിലാണ് കാർബൺ മോണോക്സൈഡ് ചോർച്ച ഉണ്ടായത്.
ഏകദേശം 8.20-ഓടെ സംഭവസ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ നിലയിൽ ഒരു പുരുഷനെയും സ്ത്രീയെയും കണ്ടെത്തി. ഇരുവർക്കും ഇഎംഎസ് ചികിത്സ നൽകിയതായി പോലീസ് പറയുന്നു. തുടർന്ന് ഇരുവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
മൂന്നാമതൊരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഇഎംഎസ് പറയുന്നു. കൂടാതെ നിരവധി മൃഗങ്ങൾ ചത്തിട്ടുണ്ടെന്നും ഇഎംഎസ് സ്ഥിരീകരിച്ചു.
സംഭവം വാതക ചോർച്ചയാണോ അതോ മറ്റെന്തെങ്കിലും മൂലമാണോ എന്ന് വ്യക്തമല്ലെന്ന് എമർജൻസി ക്രൂ അറിയിച്ചു.
