Monday, September 21, 2026

ഇറ്റലിയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

Births in Italy dropped to historic low in 2022, says official report

ഇറ്റലിയില്‍ ജനനനിരക്ക്ില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ജനനങ്ങള്‍ 2022-ല്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 400,000-ല്‍ താഴെയായി. ദേശീയ സ്ഥിതിവിവരക്കണക്ക് ബ്യൂറോ കടഠഅഠയുടേതാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ കുഞ്ഞുങ്ങളുടെ ദൗര്‍ലഭ്യം ഒരു ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം, ഇറ്റലിയില്‍ ഓരോ ഏഴ് ജനനങ്ങളിലും 12 മരണങ്ങള്‍ രേഖപ്പെടുത്തി. ഇറ്റലിയില്‍ ജനസംഖ്യ 179,000 കുറഞ്ഞ് 58.85 ദശലക്ഷമായി ISTAT അതിന്റെ വാര്‍ഷിക ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ല്‍ ഇറ്റലിയില്‍ 392,600 ജനനങ്ങള്‍ രേഖപ്പെടുത്തി, മുന്‍ വര്‍ഷം ഇത് 400,249 ആയിരുന്നു. ഫെര്‍ട്ടിലിറ്റി നിരക്ക് 2021 ല്‍ ഒരു സ്ത്രീക്ക് 1.25 ല്‍ നിന്ന് 1.24 ആയി കുറഞ്ഞു, ഇത് മധ്യ, വടക്കന്‍ പ്രദേശങ്ങളില്‍ കുറവും തെക്ക് ഭാഗത്ത് നേരിയ വര്‍ദ്ധനവും രേഖപ്പെടുത്തി.

ISTAT അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍, ഇറ്റലിയിലെ നാലില്‍ ഒരാള്‍ക്ക് 65 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ നൂറു വയസ്സായവരുടെ എണ്ണം 22,000 ആയി വര്‍ധിച്ചുവെന്നും പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!