Tuesday, November 24, 2026

ടൊറോൻ്റോ പിയേഴ്‌സണിലെ സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അറിവുള്ളവരാകും എന്ന് വിദഗ്ദർ

ഈ ആഴ്ച ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 20 മില്യൺ ഡോളറിലധികം വിലമതിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതിന് പിന്നിൽ വിമാനത്താവളത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അറിവ് ഉള്ളവരായിരിക്കും എന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു.

വിലപിടിപ്പുളള ഇത്തരം കാർഗോ എവിടെയാണെന്നും എപ്പോൾ പോകുമെന്നും വിശദമായ വിവരങ്ങൾ കവർച്ചക്കാർക്ക് അറിയാമായിരിക്കുമെന്ന് വാട്ടർലൂ സർവകലാശാലയിലെ സോഷ്യോളജി ആൻഡ് ലീഗൽ സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഫിൽ ബോയിൽ പറഞ്ഞു.

എന്താണ് കാർഗോയിലുള്ളതെന്നും അത് എവിടെ വച്ച് മാറ്റാമെന്നും അവർക്ക് അറിയാമായിരുന്നു. അതിന് എയർപോർട്ടിൻ്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ആന്തരിക അറിവ് ആവശ്യമാണ്, ”അദ്ദേഹം വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.

തിങ്കളാഴ്ച സ്വർണവും മറ്റ് വസ്തുക്കളും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വിമാനത്താവള ഹോൾഡിംഗ് ഫെസിലിറ്റിയിൽ നിന്ന് കാർഗോ മോഷണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പീൽ റീജിയണൽ പോലീസ് വ്യാഴാഴ്ച പറഞ്ഞു.

വൈകുന്നേരത്തോടെ വിമാനത്താവളത്തിലെത്തിയ വിമാനം ഇറക്കി ചരക്ക് ഹോൾഡിംഗ് ഫെസിലിറ്റിയിലേക്ക് മാറ്റിയതിന് ശേഷമാണ് കുറ്റകൃത്യം നടന്നതെന്ന് സ്റ്റീഫൻ ഡ്യുവെസ്റ്റെയ്ൻ പറഞ്ഞു.

വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്നോ സംശയാസ്പദമായേക്കാവുന്നവയെക്കുറിച്ചോ ഒരു പ്രത്യേക വിവരവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏത് വിമാനക്കമ്പനിയാണ് ചരക്ക് കയറ്റി അയച്ചതെന്നോ സ്വർണം എവിടേക്കാണ് എത്തിച്ചതെന്നോ വിമാനം എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമല്ല.

മോഷണം ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും വിമാനത്താവളത്തിലെ യാത്രയെക്കുറിച്ചോ പൊതു സുരക്ഷയെക്കുറിച്ചോ ആശങ്കകളില്ലെന്നും ഡ്യുവെസ്റ്റെയ്ൻ പറഞ്ഞു.

ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞത്, മോഷ്ടാക്കൾ “പ്രാഥമിക സുരക്ഷാ രേഖയ്ക്ക്” പുറത്തുള്ള ഒരു മൂന്നാം കക്ഷിക്ക് ലീസിന് കൊടുത്ത വെയർഹൗസിന്റെ ഭാഗത്ത് കൂടിയാണ് പ്രവേശിച്ചത് എന്നാണ്.

“ഇതിൽ ടൊറന്റോ പിയേഴ്സണിലേക്കുള്ള പ്രവേശനം ഉൾപ്പെട്ടിട്ടില്ല, യാത്രക്കാർക്കോ GTAA ജീവനക്കാർക്കോ ഒരു ഭീഷണിയുമില്ല,” എന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ കാനഡയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളത്തിൽ മോഷണം നടത്താൻ പറ്റിയത് വലിയ സുരക്ഷാ വീഴ്ചയായാണ് കരുതുന്നത്.

മോഷ്ട്ടിക്കപ്പെട്ട സ്വർണവും മറ്റ് വസ്തുക്കളും ഇപ്പോഴും രാജ്യത്തുണ്ടോ അതോ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റിയോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!