പാപുവ ന്യൂ ഗിനിയിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരം. ‘കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഫിജി’ പുരസ്‌കാരമാണ് മോദിക്ക് ഫിജിയന്‍ പ്രധാനമന്ത്രി സിത്വാനി റബൂക്ക സമ്മാനിച്ചത്. ഫിജി പൗരന്മാര്‍ അല്ലാത്തവര്‍ക്ക് വളരെ അപൂര്‍വമായാണ് ഈ പുരസ്‌കാരം നല്‍കാറുള്ളത്.
പാപുവ ന്യൂ ഗിനിയയിലെ പരമോന്നത സൈനികേതര ബഹുമതിയായ ഗ്രാന്‍ഡ് കമ്പാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ലോഗോഹുവും മോദിക്ക് സമ്മാനിച്ചു. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിന് വേണ്ടി പരിശ്രമിച്ചതിനും ആഗോള ദക്ഷിണ മേഖലയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനുമാണ് പുരസ്‌കാരം സമ്മാനിച്ചത്. പാപുവ ന്യൂ ഗുനിയ ഗവര്‍ണര്‍ ജനറല്‍ ബോബ് ദാദേയാണ് മോദിക്ക് ബഹുമതി സമ്മാനിച്ചത്.
കൂടാതെ റിപ്പബ്ലിക് ഓഫ് പലാവു പ്രധാനമന്ത്രി മോദിയെ എബാക്കല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ രണ്ട് അവാര്‍ഡുകളും പ്രധാനമന്ത്രി മോദിക്ക് പാപുവ ന്യൂ ഗിനിയയില്‍ മാത്രമാണ് നല്‍കിയത്.
