Wednesday, May 27, 2026

അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ്: ഇന്ത്യക്ക് പിന്നാലെ അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ. നാല് മാസത്തേക്ക് കയറ്റുമതി പാടില്ലെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ അറിയിപ്പ്. പ്രാദേശിക തലത്തിൽ അരി ലഭ്യത ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. വെളളിയാഴ്ച്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവര്‍ സാമ്പത്തിക മന്ത്രാലയത്തിൽ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം. കയറ്റുമതി പെര്‍മിറ്റുകള്‍ക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!