Saturday, July 11, 2026

തൊഴിലാളി സമരത്തിനിടെ മെട്രോ ഗ്രോസറി സ്റ്റോറുകളുടെ വരുമാനം വർദ്ധിച്ചതായി റിപ്പോർട്ട്

Metro grocery stores' revenue reportedly increased during the labor strike

ടൊറന്റോ : ജൂലൈ 1 ന് അവസാനിച്ച മൂന്നാം പാദത്തിൽ, അറ്റാദായം 26 ശതമാനം വർധിച്ചതായി മെട്രോ ഇൻ‌കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. അറ്റാദായം ഒരു വർഷം മുമ്പത്തെ 275 മില്യൺ ഡോളറിൽ നിന്നും 346.7 മില്യൺ ഡോളറായതായി പലചരക്ക്, മരുന്ന് സ്റ്റോർ റീട്ടെയിലർ പറയുന്നു. മൂന്നാം പാദത്തിലെ വൻ നേട്ടത്തിന് നികുതി ആനുകൂല്യമാണ് കാരണമെന്നും മെട്രോ അറിയിച്ചു.

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ മെട്രോ ഗ്രോസറി സ്റ്റോർ തൊഴിലാളികൾ പണിമുടക്ക് തുടരുന്നതിനിടെയാണ് മൂന്നാം പാദത്തിലെ വരുമാന വർദ്ധനവ്. 3,700 മുൻനിര ജീവനക്കാർ വേതന പ്രശ്‌നങ്ങളെ തുടർന്ന് രണ്ടാഴ്ചയായി പണിമുടക്കിലാണ്.

അറ്റാദായം കഴിഞ്ഞ പാദത്തിലെ 283.8 മില്യൺ ഡോളറിൽ നിന്ന് 11 ശതമാനം ഉയർന്ന് 314.8 മില്യൺ ഡോളറിലെത്തി. കമ്പനിയുടെ വിൽപ്പന 10 ശതമാനം വർധിച്ച് 6.43 ബില്യൺ ഡോളറിലെത്തിയെന്നും മോൺട്രിയൽ ആസ്ഥാനമായ കമ്പനി അറിയിച്ചു. ഒരു വർഷം മുമ്പത്തെ 5.87 ബില്യൺ ഡോളറിൽ നിന്ന്, വിൽപ്പന ഒമ്പത് ശതമാനം വളർച്ചയാണ് കൈവരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!