Monday, August 10, 2026

ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് ഫലങ്ങൾ

British Columbia and Manitoba Provincial Nominee Program Draw Results

ഓട്ടവ : ഈ ആഴ്ച നടന്ന ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളിലൂടെ ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഓഗസ്റ്റ് 4-11

ബ്രിട്ടിഷ് കൊളംബിയ

ഓഗസ്റ്റ് 9-ന് ബ്രിട്ടിഷ് കൊളംബിയ 195 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ള സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്, എൻട്രി ലെവൽ എന്നിങ്ങനെ പ്രവിശ്യയിൽ ആകെ മൂന്ന് നറുക്കെടുപ്പാണ് നടന്നത്.

വിദഗ്ധ തൊഴിലാളികൾക്ക് മിനിമം സ്‌കോർ 107, അന്താരാഷ്ട്ര ബിരുദധാരികൾക്ക് 110, എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾക്ക് 88 സ്‌കോർ ആവശ്യമായിരുന്നു.

ശേഷിക്കുന്ന രണ്ട് നറുക്കെടുപ്പുകൾ, എക്സ്പ്രസ് എൻട്രി പൂളിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്കും അന്തർദ്ദേശീയ ബിരുദധാരികൾക്കും വേണ്ടിയുള്ള ടാർഗെറ്റഡ് തൊഴിലുകൾക്കുള്ളതായിരുന്നു. ഈ രണ്ടു നറുക്കെടുപ്പുകളിലൂടെ 34 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 22 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.

മാനിറ്റോബ

ആഗസ്റ്റ് 10 ന് നടന്ന നറുക്കെടുപ്പിലൂടെ മാനിറ്റോബ 615 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏറ്റവും കുറഞ്ഞ സ്‌കോർ 605 ഉള്ള സ്‌കിൽഡ് വർക്കർ വിഭാഗത്തിലുള്ള 249 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (എൻ‌ഒ‌സി) നറുക്കെടുപ്പിൽ 94 മെഷീൻ ഓപ്പറേറ്റർമാർ, അസംബ്ലർമാർ, ഇൻസ്പെക്ടർമാർ എന്നിവർക്ക് ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. പ്രോസസ്സിംഗ്, നിർമ്മാണം, യൂട്ടിലിറ്റികൾ എന്നിവയിലെ 95 തൊഴിലാളികൾക്കും 647 എന്ന മിനിമം സ്‌കോറോടെ 279 വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ഇൻവിറ്റേഷൻ ലഭിച്ചു.

ശേഷിക്കുന്ന രണ്ട് നറുക്കെടുപ്പുകളിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്‌ട്രീമിൽ നിന്ന് 47 ഉദ്യോഗാർഥികളെയും സ്‌കിൽഡ് വർക്കേഴ്‌സ് ഓവർസീസ് സ്‌ട്രീമിൽ നിന്ന് 40 പേരെയും കുറഞ്ഞത് 708 സ്‌കോറോടെ ഇൻവിറ്റേഷൻ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!