Monday, August 10, 2026

പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രം; അമിത് ഷാ സഭയിലെത്തും

ഡൽഹി: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും സഭാ നടപടികൾ തടസപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തര മന്ത്രി പറയുന്ന കാര്യങ്ങൾ പ്രതിപക്ഷം പൂർണമായി കേൾക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.“ചർച്ചയും മറുപടിയും നടക്കുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടസപ്പെടുത്തുന്ന തരത്തിൽ പ്രതിപക്ഷം പ്രശ്നങ്ങളുണ്ടാക്കരുത്,” അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്താത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. അമിത് ഷാ സഭയിലെത്തി വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!