Thursday, November 26, 2026

യോര്‍ക്കില്‍ രാജ്യാന്തര വാഹന മോഷണസംഘം പിടിയില്‍

International car theft gang busted in York

ടൊറന്റോ : ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നിന്നും മൂന്ന് ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന മോഷ്ടിച്ച വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. 31 വാഹനങ്ങളാണ് പോലീസ് കണ്ടെത്തിയത്. മെയ് മാസത്തില്‍ ആരംഭിച്ച രാജ്യാന്തര വാഹന മോഷണസംഘത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യോര്‍ക്ക് റീജന്‍ പോലീസ് അറിയിച്ചു. റിച്ച്മണ്ട് ഹില്‍ നിവാസികളായ രണ്‍വീര്‍ സഫി(24), കുല്‍ജീത് സിംഗ് സിവിയ(23), ബ്രാംപ്ടണ്‍ നിവാസിയായ ജാസ്മാന്‍ പന്നു (21) എന്നിവരാണ് അറസ്റ്റിലായത്.

അന്വേഷണത്തിനിടെ ഏകദേശം 30,000 ഡോളര്‍, പോലീസ് സ്‌കാനര്‍ ഉപകരണങ്ങള്‍, വാഹനമോഷണത്തിന് ഉപയോഗിക്കുന്ന കീ റീ-പ്രോഗ്രാമറുകള്‍, 100ല്‍ അധികം മാസ്റ്റര്‍ കീകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പ്രതികളിലൊരാള്‍ വാഹന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണെന്നും പൊലീസ് പറയുന്നു. ഏത് പ്രതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!