നമ്മുടെ മിക്ക അമ്മാരും സ്‌കുളില്‍ പോകാന്‍ മടിക്കാണിക്കുന്ന കുട്ടിക്കൊപ്പം മിക്കപ്പോഴും നിക്കാറുണ്ടോ കുറച്ച് ദിവസം ചിലപ്പോള്‍ സ്‌കൂളില്‍ വിട്ടില്ലെന്നും അവരും. അതൊക്കെ ഒരു സാധാരണ സംഭവമാണെങ്കില്‍ സൗദിയില്‍ കളി മാറും. തക്കതായ കാരണമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥി 20 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ രക്ഷിതാവ് അഴിയെണ്ണേണ്ടിവരും. രാജ്യത്തെ ശിശു സംരക്ഷണ നിയമപ്രകാരം വിചാരണ നടത്തുകയും തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുമെന്ന് സൗദി ദിനപത്രം മക്ക റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂള്‍ വിദ്യഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കാണെന്ന് ശിശു സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിക്കുക. അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂട്ടര്‍മാര്‍ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യും. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ അയക്കുന്നതില്‍ അശ്രദ്ധ കാണിച്ചതായി കണ്ടെത്തിയാല്‍ രക്ഷിതാവിനെതിരെ ജയില്‍ ശിക്ഷ വിധിക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്.

പുതിയ അധ്യയന വര്‍ഷത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. തക്കതായ കാരണമില്ലാതെ 15 ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ ടിസി നല്‍കുന്ന ശിക്ഷാരീതി ഈ വര്‍ഷം രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
