Saturday, August 8, 2026

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം; ഒരാഴ്ചക്കിടെ അനുഭവപ്പെടുന്ന നാലാമത്തെ ഭൂചലനം

Afghanistan Struck by a 4.3 Magnitude Earthquake

അഫ്ഗാനിസ്ഥാനില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 1:09 ന് 150 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന്
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ പിടിച്ചുലച്ച ഹെറാത്ത് ഭീകമ്പത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രാജ്യത്ത് അനുഭവപ്പെടുന്ന നാലാമത്തെ ഭൂകമ്പമാണിത്. ഒക്ടോബര്‍ 15 ന് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഒക്ടോബര്‍ 13 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

ഹെറാത്ത് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 4,000-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഹെറാത്തിലെ 20 ഗ്രാമങ്ങളിലായി 1,983 പാര്‍പ്പിട വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു വീണു. എന്നാല്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെയും പരിക്കുകളുടെയും കൃത്യമായ കണക്ക് താലിബാന്‍ ഇതുവരെ നല്‍കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!