Monday, November 16, 2026

ഓട്ടവ ആശുപത്രി ജനറൽ കാമ്പസിലെ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു

A transformer caught fire at the Ottawa General Hospital campus

ഓട്ടവ : ഓട്ടവ ആശുപത്രി ജനറൽ കാമ്പസിലെ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ആശുപത്രിയുടെ മൂന്നാം നിലയിലുള്ള ഹൈഡ്രോ വോൾട്ടിലാണ് തീപിടിച്ചത്.

ഹൈഡ്രോ ട്രാൻസ്‌ഫോർമറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഓട്ടവ ആശുപത്രി ജനറൽ കാമ്പസിൽ ‘കോഡ് റെഡ്’ പ്രഖ്യാപിക്കുകയും ചില രോഗികളെ സ്ഥലം മാറ്റുകയും ചെയ്തു. തീപിടുത്തത്തിൽ ആളപായമില്ല.

cansmiledental

തീ നിയന്ത്രണവിധേയമായതായും ചില രോഗികളെ ആശുപത്രിയിലുടനീളം മാറ്റിപ്പാർപ്പിച്ചതായും ഓട്ടവ ആശുപത്രി വക്താവ് അറിയിച്ചു. ജനറൽ കാമ്പസിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്നും അടിയന്തിര വൈദ്യസഹായം ആവശ്യമാണെങ്കിൽ നഗരത്തിലെ മറ്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ പരിഗണിക്കണമെന്നും ഓട്ടവ ആശുപത്രി വക്താവ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!