Monday, November 16, 2026

സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പാരിഷ് നൈറ്റ് നവംബര്‍ 21-ന്

മിസ്സിസാഗ: കാനഡയിലെ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷങ്ങളിലൊന്നായ മിസ്സിസാഗ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലിന്റെ ‘പാരിഷ് നൈറ്റ് 2026’ നവംബര്‍ 21 ശനിയാഴ്ച വിപുലമായ പരിപാടികളോടെ അരങ്ങേറും. മിസിസ്സാഗയിലെ അപ്പോളോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബസംഗമത്തിന്റെയും മഹോത്സവമായി മാറും.

ഇടവകയിലെ പ്രതിഭാധനരായ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരിക്കും പാരിഷ് നൈറ്റിന്റെ പ്രധാന ആകര്‍ഷണം. നേറ്റിവിറ്റി ഷോ, സംഗീതം, നൃത്തം, കോല്‍ക്കളി, മാര്‍ഗ്ഗംകളി തുടങ്ങിയ കലാരൂപങ്ങളിലൂടെ ഇടവകാംഗങ്ങളുടെ സര്‍ഗാത്മകത വേദിയില്‍ അവതരിപ്പിക്കപ്പെടും. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസ്വദിക്കാവുന്ന ഒരു സമ്പൂര്‍ണ്ണ ആഘോഷരാവായിരിക്കും ഇത്.

ഇടവക വികാരി ഫാ. അഗസ്റ്റിന്‍ കല്ലുംകത്തറയില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ രണ്ടുപറപുത്തന്‍പറമ്പ് എന്നിവര്‍ എല്ലാവരെയും പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ക്രിസ്മസിന്റെ സന്തോഷവും കൂട്ടായ്മയുടെ സൗന്ദര്യവും പങ്കിടണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ട്രസ്റ്റിമാരായ ജോയ്സ് ജോസഫ്, സണ്ണി കയാനിയില്‍, സോഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ സെബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും സഹകരണത്തോടെയും വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!