വാൻകൂവർ : പാറ ഇടിഞ്ഞു വീണതിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ പ്രധാന ഹൈവേ അടച്ചു. വാൻകൂവറിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള മെറിറ്റിനും വെസ്റ്റ് കെലോവ്നയ്ക്കും ഇടയിൽ കെറിമിയോസിലെ ഹൈവേ 3 ആണ് അടച്ചത്. ഹൈവേ എപ്പോൾ വീണ്ടും തുറക്കുമെന്ന് വ്യക്തമല്ല.

ഹൈവേ 3 നും സിമിൽകാമീൻ റിവറിനും ഇടയിലുള്ള രണ്ട് കമ്മ്യൂണിറ്റികളിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയതായി ഒകനാഗൻ-സിമിൽകാമീൻ റീജിയണൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. കെറെമിയോസ് ഗ്രാമത്തിനും ഹെഡ്‌ലി കമ്മ്യൂണിറ്റിക്കും ഇടയിലുള്ള ഗ്രാമപ്രദേശങ്ങളിൽ പ്രാദേശിക അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

114 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയിട്ടുണ്ടെന്നും ഫോർട്ടിസ് ബിസി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നും യൂട്ടിലിറ്റി പറഞ്ഞു.
