സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ആദ്യ വനിതാ മേധാവി. ഡല്‍ഹി മെട്രോയ്ക്കും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന
സി.ഐ.എസ്.എഫിന്റെ പുതിയ മേധാവിയായി നീന സിംഗ് നിയമിതയായി.
കേന്ദ്രസേനയില്‍ ഡയറക്ടര്‍ ജനറലായി ഉയര്‍ത്തപ്പെടുന്ന ആദ്യ വനിതയാണ് നീന സിംഗ്. 1989 ബാച്ചിലെ രാജസ്ഥാന്‍ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിംഗ്. നിലവില്‍ സിഐഎസ്എഫില്‍ സ്പെഷല്‍ ഡയറക്ടറാണ്. അടുത്ത വര്‍ഷം ജൂലൈ 31 ന് വിരമിക്കുന്നതുവരെ തലപ്പത്ത് തുടരും.

അനീഷ് ദയാല്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
