Thursday, November 26, 2026

ടൊറൻ്റോ നഗരമധ്യത്തിൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു, ഒരാൾ അറസ്റ്റിൽ

Middle-aged man dies after stabbing in downtown Toronto, one arrested

ടൊറൻ്റോ : ടൊറൻ്റോ നഗരമധ്യത്തിൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ ലേക്ക് ഷോർ ബൊളിവാർഡ് വെസ്റ്റിനും ബാതർസ്റ്റ് സ്ട്രീറ്റിനും സമീപമുള്ള കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കുത്തേറ്റ നിലയിൽ 50 വയസ് പ്രായം തോന്നിക്കുന്ന ഒരാളെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് വെച്ച് 25 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായും പോലീസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിൽ ടൊറൻ്റോ പോലീസിന്റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ടൊറന്റോ പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!