രണ്ടാഴ്ച പ്രായമുള്ള വെളുത്ത കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ടൊറന്റോ മൃഗശാല. വിഡിയോയിൽ കുട്ടി കാണ്ടാമൃഗം വൈക്കോൽ തിന്നുന്നതും ഓടുന്നതും അതിന്റെ അമ്മയെ തലയിൽ അടിക്കുന്നതും കാണാം. സാബിയ എന്ന കാണ്ടാമൃഗത്തിന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. സോഷ്യൽ മീഡിയയിൽ #TZTankPuppy എന്നാണ് കുറിച്ചിരിക്കുന്നത്.

ഡിസംബർ 28 ന് രാവിലെ 8 മണിയോടെയാണ് സാബിയക്ക് കുട്ടി ജനിച്ചത്. അതിഥികൾക്ക് കണ്ടാമൃഗത്തിന്റെ കുട്ടിയെ കാണാൻ കഴിയില്ലെന്നും പകരം കാണ്ടാമൃഗത്തിന്റെ ചില യൂട്യൂബ് വീഡിയോകൾ പോസ്റ്റ് ചെയ്യുമെന്നും മൃഗശാല അധികൃതർ അറിയിച്ചു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റന്ഡ് സ്പീഷീസ് അനുസരിച്ച്, വെള്ള കാണ്ടാമൃഗങ്ങളെ ഭീഷണി നേരിടുന്ന ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
