ടൊറൻ്റോ : നഗരത്തിലെ പടിഞ്ഞാറൻ ഭാഗത്ത് വ്യാഴാഴ്ച രാത്രി ഒരു മണിക്കൂറിനുള്ളിൽ നടന്ന മൂന്ന് വെടിവെപ്പുകളെ കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ഒരു യുവാവിന് പരുക്കേറ്റിരുന്നു.

ഷെപ്പേർഡ് അവന്യൂവിന് വടക്ക് ഗ്രാൻഡ്രൈൻ ഡ്രൈവിനും ജെയ്ൻ സ്ട്രീറ്റിനും സമീപമുള്ള ബസ് ഷെൽട്ടറിൽ രാത്രി ഒമ്പത് മണിയോടെയാണ് ആദ്യ വെടിവെപ്പ് നടന്നത്. തുടർന്ന് ഡിക്‌സൺ റോഡിലും കിപ്ലിംഗ് അവന്യൂവിൽ വെടിയൊച്ചകൾ മുഴങ്ങി. സംഭവസ്ഥലത്ത് നിന്ന് ഒന്നിലധികം ഷെൽ കേസിംഗുകൾ കണ്ടെത്തി. അൽബിയോൺ റോഡിലെ അർമൽ കോർട്ട് മേഖലയിൽ രാത്രി 10 മണിയോടെയാണ് മൂന്നാമത് വെടിവെപ്പ് നടന്നത്. സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ ഒരു കറുത്ത എസ്‌യുവിയിൽ രക്ഷപ്പെട്ടതായി കണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
മൂന്ന് വെടിവെപ്പുകളും തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
