Tuesday, June 16, 2026

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചു; കോൾടേക്കർക്കെതിരെ കുറ്റം ചുമത്തി

calgary 911 calltaker charged following investigation into organized crime

കാൽഗറി : 911 സർവീസ് ദുരുപയോഗം ചെയ്ത, കാൽഗറി നഗരത്തിൽ കോൾടേക്കറായി ജോലി ചെയ്തിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള നിരവധി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചു എന്നതാണ് അൻപത്തിയെട്ടുകാരിയായ മരിയാന ബ്യൂണിൻകോൺട്രിയക്കെതിരെയുള്ള കേസ് . 2022 ഡിസംബറിലാണ് മരിയാനയുടെ പ്രവർത്തനങ്ങൾ പൊലീസ് കണ്ടെത്തിയത്.

2023 ജനുവരി 26 നു ആണ് കോൾടേക്കറായ മരിയാനയെ അറസ്റ്റ് ചെയ്തത്. അവരെ ചോദ്യം ചെയുകയും കൂടുതൽ അന്വേഷണത്തിന് വിധേയമായി കുറ്റം ചുമത്താതെ വിട്ടയക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ ലക്ഷ്യം വച്ചുള്ള തിരച്ചിലിൽ നിന്ന് മനഃപൂർവം ഡാറ്റ ശേഖരിക്കുകയും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികൾക്ക് നൽകുകയും ചെയ്തതായി കണ്ടെത്തി.

വിശ്വാസലംഘനം, കമ്പ്യൂട്ടർ സംവിധാനം വഞ്ചനാപരമായി ഉപയോഗിച്ചു, മനഃപൂർവ്വം മോശം പ്രവൃത്തികൾ ചെയ്യൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ബ്യൂണിൻകോൺട്രിയെ കസ്റ്റഡിയിൽ വിട്ടയച്ചു, മാർച്ച് 7 ന് കോടതിയിൽ ഹാജരാക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!