Wednesday, June 24, 2026

കാനഡയിൽ 67,000 ഹോണ്ട, അക്യൂറ വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : പാസഞ്ചർ എയർബാഗ് സെൻസറുകളിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 67,000 ഹോണ്ട, അക്യൂറ വാഹനങ്ങൾ തിരിച്ചുവിളിച്ചു. കാനഡയിലുടനീളം വിറ്റഴിച്ച 66,846 വാഹനങ്ങളെ തകരാർ ബാധിച്ചതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 – 2022 മോഡൽ ചില ഹോണ്ട പൈലറ്റ്, അക്കോര്‍ഡ്, സിവിക് സെഡാന്‍, എച്ച്ആര്‍വി, ഒഡീസി മോഡലുകളും 2020 ഫിറ്റ്, സിവിക് കൂപ്പെ എന്നിവയും തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെടുന്നു.

മുൻ സീറ്റിലെ യാത്രക്കാരൻ്റെ ഭാരം കണ്ടെത്തിയാൽ മാത്രമേ ഫ്രണ്ട് എയർബാഗ് വിന്യസിക്കുന്നുള്ളൂവെന്ന് ഫ്രണ്ട് പാസഞ്ചർ വെയ്റ്റ് സെൻസറുകൾ ഉറപ്പാക്കുന്നു. എന്നാൽ തകരാർ ബാധിച്ച വാഹനങ്ങളിലെ സെൻസറുകളുടെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡിലെ കപ്പാസിറ്ററിലെ തകരാർ മൂലം ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുമെന്ന് ഹോണ്ട വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!