Wednesday, May 13, 2026

പൊലീസ് സുരക്ഷ വേണം: ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയിൽ

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത അംഗങ്ങൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

അംഗങ്ങൾക്കെതിരെയുണ്ടായ പ്രതിഷേധങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് ഗവർണർ നാമനിർദേശം ചെയ്ത 7 അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഹർജിയിൽ പൊലീസ് നിലപാട് തേടിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!