മുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്സിക്കിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കുടുംബം സ്ഥിരീകരിച്ചു. ബോധമില്ലാത്ത അവസ്ഥയിൽ ഡോർമിറ്ററിയി കിടക്കുകയായിരുന്ന മാർക്കോയെ അഗ്നിശമനസേനയെത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മരിക്കുകയായിരുന്നു.

മരണകാരണം ഇപ്പോഴും വ്യക്തമല്ല. മരണത്തിന് ദുരൂഹതയുണ്ടെന്നും അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാമ്പസ് പൊലീസ് അറിയിച്ചു. എന്നാൽ, മാർക്കോ അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുമെന്നും അതായിരാക്കാം മരണകാരണമെന്നും മാർക്കോയുടെ മുത്തശ്ശി എസ്തർ വോജ്സിക്കി ആരോപിക്കുന്നു.
മരണകാരണം സ്ഥിരീകരിക്കാൻ സഹായിക്കുന്ന ടോക്സിക്കോളജി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം. പക്ഷേ ഇതിന് 30 ദിവസം വരെ എടുത്തേക്കാം.
