Monday, May 11, 2026

യുഎഇയിൽ അടുത്ത ആഴ്‌ച ഇടിയും മിന്നലും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

യുഎഇയിൽ ഉപരിതല ന്യൂനമര്‍ദ്ദം കാരണം അടുത്തയാഴ്ച രാജ്യത്തുടനീളം വ്യത്യസ്ത തീവ്രതയിലുള്ള മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റിയറോളജി അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കും.

മേഘങ്ങളുടെ പ്രവാഹത്തോടെ പടിഞ്ഞാറ് നിന്നുള്ള തണുത്ത വായു പ്രവാഹം ഉണ്ടാവുമെന്നും കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നു. മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ഇടിമിന്നലോടു കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.

ബുധനാഴ്ച ആകാശം തെളിഞ്ഞതിനാൽ മഴയുടെ അളവ് കുറയുമെന്നും എൻസിഎം അറിയിച്ചു. തെക്ക് താപനില കുറയും. ഈ കാലയളവിൽ പുതിയ കാറ്റ് വീശും. ഇത് പൊടിയും മണലും വീശാൻ ഇടയാക്കും. ഇത് ദൂരക്കാഴ്ച കുറയാനും ഇടയാക്കും. അറബിക്കടലിലെയും ഒമാന്‍ കടലിലെയും സംവഹന മേഘങ്ങള്‍ കാരണമാണിതെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!