വൻകൂവർ : പ്രവിശ്യ തിരഞ്ഞെടുപ്പിന്‍റെ ചൂടാറുംമുമ്പേ ബ്രിട്ടിഷ് കൊളംബിയ വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുന്നു. പ്രവിശ്യ തിരഞ്ഞെടുപ്പിൽ ഏഴ് കൗൺസിലർമാർ അടക്കം നേതാക്കൾ വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് തരംഗത്തിന് പ്രവിശ്യ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. വിജയിച്ചവരുടെ പട്ടികയിൽ ഏഴ് കൗൺസിലർമാർ, രണ്ട് സ്കൂൾ ട്രസ്റ്റികൾ, ഒരു മേയർ എന്നിവർ ഉൾപ്പെടുന്നു.

എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റിൻ ബോയിൽ (വൻകൂവർ കൗൺസിലർ), മിസ്റ്റി വാൻ പോപ്‌റ്റ (ലാംഗ്ലി കൗൺസിലർ), അമേലിയ ബോൾട്ട്‌ബി (പെൻ്റിക്‌ഷൻ കൗൺസിലർ), സ്റ്റീവ് മോറിസെറ്റ് (ഫ്രൂട്ട്‌വെയ്ൽ കൗൺസിലർ), ഡാർലിൻ റോച്ച്‌ഫോർഡ് (Esquimalt കൗൺസിലർ), ഡാന ലാജ്യൂനെസെ (സൂക്ക് കൗൺസിലർ), ഡെബ്ര ടോപോറോസ്‌കി (കോവിച്ചൻ വാലി കൗൺസിലർ), ലിൻ ബ്ലോക്ക് (വെസ്റ്റ് വൻകൂവർ സ്കൂൾ ട്രസ്റ്റി), ജെന്നിഫർ ബ്ലാതർവിക്ക് (കോക്വിറ്റ്‌ലാം SD43 ട്രസ്റ്റി), വാർഡ് സ്റ്റാമർ (ബാരിയർ മേയർ) എന്നിവർക്ക് പകരക്കാരെ കണ്ടെത്താനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
