ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ടോർബെയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾക്ക് ദാരുണാന്ത്യം.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.തീ ആളിപ്പടരുന്ന വൈദ്യുതി കമ്പിക്കു സമീപം ഒരാളെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയും പിന്നീട് ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പാരാമെഡിക്കുകൾ സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവത്തിൽ രണ്ട് സ്ത്രീകൾക്കും പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയൽ ന്യൂഫൗണ്ട്ലാൻഡ് കോൺസ്റ്റബുലറി അറിയിച്ചു.വൈദ്യുതി വയർ പൊട്ടിവീണതിൻ്റെ കാരണം വ്യക്തമല്ല.അന്വേഷണം പുരോഗമിക്കുന്നു.പ്രദേശത്ത് ശക്തമായ കാറ്റ് വീശിയതാണ് കാരണമെന്ന് അധികൃതർ പറയുന്നു.
