Wednesday, August 26, 2026

കാനഡയിൽ ലൈം ഡിസീസ് ബാധിതരുടെ എണ്ണം വർധിക്കുന്നു

Tick population, Lyme disease on the rise in Canada

ഓട്ടവ : കാനഡയിലുടനീളം ചെള്ളുകൾ പടർത്തുന്ന ലൈം ഡിസീസ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ നവംബർ മുതൽ ഈ നവംബർ വരെ 20 മുതൽ 30 ശതമാനം വരെ ലൈം ഡിസീസ് രോഗബാധിതരുടെ എണ്ണം ഉയർന്നതായി മൗണ്ട് ആലിസൺ യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസർ വെറ്റ് ലോയ്ഡ് പറയുന്നു. രാജ്യത്ത് നിരവധി പതിറ്റാണ്ടുകളായി ചെള്ളുകളുടെ എണ്ണവും ലൈം രോഗവും ആശങ്കാജനകമായി നിലനിൽക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ കാനഡയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ 12 മാസമായി മൊത്തത്തിലുള്ള സ്ഥിതി വഷളായതായി അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെയുള്ള നേരിയ ശൈത്യവും ശരത്കാലവും കാരണം, കിഴക്കൻ കാനഡയിൽ ചെള്ളുകളുടെ എണ്ണം വർധിച്ചു വരികയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വെറ്റ് ലോയ്ഡ് പറയുന്നു. കറുത്ത കാലുള്ള ചെള്ളുകൾ കൂടുതൽ അപകടകാരികളാണെന്നും എന്നാൽ എല്ലാ ചെള്ളുകളും രോഗങ്ങൾ പരത്തുമെന്നും വെറ്റ് ലോയ്ഡ് മുന്നറിയിപ്പ് നൽകി. ലൈം രോഗത്തിനുള്ള ആൻറിബയോട്ടിക്കുകൾ ഫലപ്രദവും എളുപ്പമുള്ളതുമാണ്. നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും പുതിയ ലൈം ഡിസീസ് വാക്സിൻ ഉടൻ ലഭ്യമായേക്കുമെന്നും വെറ്റ് ലോയ്ഡ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!