Monday, April 27, 2026

കിച്ചന‌ർ വൂൾവിച്ച് ടൗൺഷിപ്പിൽ ട്രക്കും ബസും കൂട്ടിയിടിച്ചു

കിച്ചന‌ർ : വൂൾവിച്ച് ടൗൺഷിപ്പിൽ ട്രാൻസ്പോർട്ട് ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് പുലർച്ച 12 മണിയോടെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നാമതൊരു വാഹനവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിൽ ബസിലെ യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തെത്തുടർന്ന് മണിക്കൂറുകളോളം ലിസ്റ്റൗവൽ റോഡ് അടച്ചിട്ടു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോ​ഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!