കാൽഗറി: കനത്ത മഞ്ഞുവീഴ്ച്ചക്ക് പിന്നാലെ കാൽഗറിയിൽ മഞ്ഞുവീഴ്ച കുറയാൻ സാധ്യത. ശൈത്യകാല പ്രതിരോധത്തിന്റെ ഭാഗമായി കുന്നുകൾ, ബ്രിഡ്ജ് ഡെക്കുകൾ, ഇൻ്റർസെക്ഷനുകൾ തുടങ്ങിയ പ്രശ്നബാധിത സ്ഥലങ്ങളിൽ ജീവനക്കാർ ആൻ്റി ഐസിംഗ് ഏജൻ്റുകൾ പ്രയോഗിക്കുന്നുണ്ടെന്ന് സിറ്റി വക്താവ് ക്രിസ് മക്ഗീച്ചി പറയുന്നു. ക്രൗചൈൽഡ് ട്രെയിൽ, ഗ്ലെൻമോർ ട്രയൽ, മെമ്മോറിയൽ ഡ്രൈവ് തുടങ്ങിയ തിരക്കേറിയ റോഡുകളിൽ ഇത്തരം ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. മഞ്ഞുവീഴ്ചയ്ക്ക് പതിനെട്ട് മണിക്കൂറിന് ശേഷം, നഗരം പ്രധാന കമ്മ്യൂണിറ്റി, ട്രാൻസിറ്റ് റൂട്ടുകൾ, കെൻസിംഗ്ടൺ റോഡ്, അക്കാഡിയ ഡ്രൈവ് തുടങ്ങിയ റോഡുകളിൽ ശുചീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കും.

എന്നാൽ വരും ദിവസങ്ങളിൽ അതിശൈത്യം പ്രതീക്ഷിക്കുന്നതിനാൽ കാൽഗറി നിവാസികളോട് തങ്ങളുടെ സുരക്ഷിതമായ യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ക്രിസ് മക്ഗീച്ചി പറഞ്ഞു.
