Friday, May 1, 2026

മൂവായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ ഏകദേശം മൂവായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് സൂചന. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളെ ഇത് ബാധിക്കുമെങ്കിലും പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്, ഫെബ്രുവരി 11-നും 18-നും ഇടയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. മോശം പ്രകടനം കാഴ്ച വെക്കുന്ന അഞ്ചുശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞമാസം കമ്പനി പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!