Monday, November 23, 2026

ടൊറൻ്റോ പിയേഴ്സൺ വിമാനാപകടം: ഇന്നും വിമാനങ്ങൾ വൈകും

ടൊറൻ്റോ : പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് വിമാനം തകർന്നു വീണതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ വൈകും. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷകർ ശ്രമിക്കുന്നതിനാലാണ് ഇന്ന് വിമാനങ്ങൾ വൈകുക. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത് പരിശോധനക്കയച്ചതായി ട്രാൻസ്ഫർ സേഫ്റ്റി ബോർഡ് ഓഫ് കാനഡ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ അപകട കാരണം ഇപ്പോഴും വ്യക്തമല്ല.

വരും ദിവസങ്ങളിലും വിമാനങ്ങൾക്ക് കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും അവർ നിർദ്ദേശിച്ചു. മിനസോടയിലെ മിനിയാപൊളിസ് സെൻ്റ് പോൾ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!