ടൊറൻ്റോ : വോൺ പ്ലാസയിൽ നടന്ന കാർ മോഷണക്കേസിൽ നാല് പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഫെബ്രുവരി 24 ന് രാത്രി ഹൈവേ 7 വെസ്റ്റിലെ മേരിക്രോഫ്റ്റ് അവന്യൂവിന് സമീപമുള്ള പ്ലാസ പാർക്കിങ് സ്ഥലത്ത് വെച്ചാണ് സംഭവം. എസ്‌യുവിയിൽ ഇരിക്കുകയായിരുന്ന ഉടമയെ മുഖംമൂടി ധരിച്ചെത്തിയ നാല് പേർ കത്തി കാട്ടി ഭീഷണിപ്പെടുത്തി താക്കോൽ കൈവശപ്പെടുത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. ഇരുവർക്കും പരുക്കേറ്റിട്ടില്ല.

BPSC 711 ലൈസൻസ് പ്ലേറ്റ് നമ്പർ ഉള്ള വെളുത്ത 2020 ജാഗ്വാർ എസ്‌യുവിയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തെകുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ 1-866-876-5423 എന്ന നമ്പറിൽ പൊലീസിനെയോ 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.