Monday, May 4, 2026

യുഎസ് താരിഫ് തിരിച്ചടി; കനേഡിയൻ വ്യവസായങ്ങൾക്ക് 1.5 ബില്യൺ ഡോളറിന്റെ ആശ്വാസ പാക്കേജ്

ഓട്ടവ: യു.എസ്‌ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ കനേഡിയൻ നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ 1.5 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി ഫെഡറൽ ഗവൺമെന്റ്. വ്യവസായ മന്ത്രി മെലാനി ജോളി തിങ്കളാഴ്ചയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ബിഡിസി (BDC) വായ്പാ പദ്ധതിയിൽ ബിസിനസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് കാനഡ വഴി ഒരു ബില്യൺ ഡോളറിന്റെ പ്രത്യേക പദ്ധതി നടപ്പിലാക്കും. താരിഫ് വർധനവ് ബാധിച്ച കമ്പനികൾക്ക് 50 മില്യൺ ഡോളർ വരെ കുറഞ്ഞ പലിശയിൽ മൂന്ന് വർഷത്തെ കാലാവധിയുള്ള വായ്പകൾ ലഭ്യമാക്കും. പ്രധാനമായും സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഫാക്ടറികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പ്രാദേശിക താരിഫ് റെസ്‌പോൺസ് ഫണ്ടിലേക്ക് 500 മില്യൺ ഡോളർ അധികമായി അനുവദിച്ചു. കഴിഞ്ഞ മാസം അമേരിക്ക തങ്ങളുടെ താരിഫ് മാനദണ്ഡങ്ങൾ വിപുലീകരിച്ചതോടെ കാനഡയിൽ നിന്നുള്ള കയറ്റുമതിക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വ്യവസായശാലകൾക്ക് ആവശ്യമായ പണം ലഭ്യമാക്കി അവയെ തകർച്ചയിൽ നിന്ന് രക്ഷിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ബിസിനസ്സുകൾക്ക് പെട്ടെന്നുള്ള സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം തന്നെ, കാനഡയിലെ കയറ്റുമതിക്കാർക്ക് പുതിയ വിപണികൾ കണ്ടെത്താനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള ദീർഘകാല തന്ത്രങ്ങളും സർക്കാർ ആവിഷ്കരിക്കുമെന്നും വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!