മൺട്രിയോൾ: ലൈംഗിക പരാതിയെത്തുടർന്ന് അറസ്റ്റിലായ മൺട്രിയോൾ സ്വദേശിയായ മൈക്കൽ എലാഹി കൂടുതൽ പേർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പൊലീസ്. നഗരത്തിലെ വിവിധ സ്പോർട്സ് അസ്സോസിയേഷനുകളിലും ഹൈസ്കൂളുകളും നടന്ന ലൈംഗികാതിക്രമക്കേസിലാണ് മൈക്കൽ എലാഹി അറസ്റ്റിലായത്. ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെക്കൽ, വിതരണം, നിർമ്മാണം തുടങ്ങിയ കേസുകളിൽ ഫെബ്രുവരി 12 നാണ് മൈക്കലിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഇരകളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

മൺട്രിയോളിലെ സ്‌പോർട്‌സ് അസോസിയേഷനുകളിലും ഹൈസ്‌കൂളുകളിലും വെച്ച് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തതായി പൊലീസ് കണ്ടെത്തി. വിവിധ സ്‌പോർട്‌സ് ഗ്രൂപ്പുകൾ, ഡേ ക്യാമ്പുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സംഘടനകൾ എന്നിവയിലും മൈക്കൽ പ്രവർത്തിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 514-280-2081 എന്ന നമ്പറിലോ ബന്ധപ്പെടാൻ അധികൃതർ അറിയിച്ചു. അജ്ഞാതമായി വിവരം കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് 514-393-1133 എന്ന നമ്പറിൽ ഇൻഫോ-ക്രൈം മൺട്രിയോളുമായി ബന്ധപ്പെടാവുന്നതാണ്.