Friday, October 30, 2026

മുകൾനില തകർന്നു വീണു: ഓട്ടവയിൽ പാർക്കിങ് ഗാരേജ് അടച്ചു

ഓട്ടവ : കെട്ടിടത്തിന്റെ മുകൾനില തകർന്നു വീണതിനെത്തുടർന്ന് ഓട്ടവയിൽ നാല് നില പാർക്കിങ് ഗാരേജ് അടച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് നഗരമധ്യത്തിലെ പാർക്കിങ് ഗാരേജിന്റെ മുകളിലത്തെ നില തകർന്നത്. അതേസമയം, ലോറിയർ അവന്യൂവിലെ ഇൻഡിഗോ ലോട്ടിനുള്ളിൽ ഏകദേശം 50 വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി ജീവനക്കാർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകടത്തെ തുടർന്ന് കെട്ടിടത്തിനുള്ളിലും മഞ്ഞുപാളികൾ അടിഞ്ഞു കൂടിയതായി ഓട്ടവ ഫയർ സർവീസസ് വ്യക്തമാക്കി. ഗാരേജിനുള്ളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരിച്ചെടുക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. സംഭവത്തെത്തുടർന്ന് ഗാരേജിന് ചുറ്റുമുള്ള പ്രദേശം അടച്ചു. ബാങ്കിനും ഒ’കോണർ സ്ട്രീറ്റിസിനും ഇടയിലെ സ്ലേറ്റർ സ്ട്രീറ്റ്, ലോറിയർ അവന്യൂവിന് നോർത്ത് ഓ’കോണറിനും ബാങ്കിനും ഇടയിലുള്ള നടപ്പാത എന്നിവയും അടച്ചിരിക്കുകയാണ്. വാഹനങ്ങൾ പുറത്തെടുക്കാൻ കഴിയുമെന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!