ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന്റെ ക്യാമ്പസ് വോട്ടിങ് ആരംഭിച്ചതായി ഇലക്ഷൻസ് കാനഡ. കാനഡയിലുടനീളമുള്ള നൂറിലധികം സർവകലാശാലകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ കോളേജുകളിൽ സജ്ജീകരിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ക്യാമ്പസ് പോളിംഗ് സ്റ്റേഷനുകൾ ഇന്ന് ഉച്ച മുതൽ വൈകുന്നേരം 6 വരെ തുറന്നുപ്രവർത്തിച്ചതായും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുമെന്നും ഇലക്ഷൻസ് കാനഡ അറിയിച്ചു.

ക്യാമ്പസ് വോട്ടിങ് സംവിധാനം വിദ്യാർത്ഥികൾക്ക് പുറമെ കനേഡിയൻപൗരന്മാരായ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. 10 പ്രവിശ്യകളിലേയും യൂക്കോണിലേയും പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിലാണ് മുൻകൂർ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാർ വോട്ടുരേഖപ്പെടുത്താനായി വരുമ്പോൾ ഐഡിയും അഡ്രസ്സ് പ്രൂഫും കൈയിൽ കരുത്തണമെന്ന് ഇലക്ഷൻസ് കാനഡ വ്യക്തമാക്കി. ഏപ്രിൽ 28 നാണ് ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.