ഒന്റാരിയോ: ടൊറന്റോ മലയാളി സമാജം വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 25 ശനിയാഴ്ച ഒന്റാരിയോയില്‍ നടക്കും. 4901 റൂഥര്‍ഫോര്‍ഡ് റോഡ്, വോണില്‍ എമിലി കാര്‍(EMILY CARR) സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഓപ്പണ്‍ കാറ്റഗറി, 40 പ്ലസ് എന്നീ കാറ്റഗറിയിലാണ് മത്സരം. മത്സരങ്ങള്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പത്തരയ്ക്ക് വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിക്കും.
40 പ്ലസ് വിഭാഗത്തിലേക്ക് 12 ടീമുകളും ഓപ്പണ്‍ കാറ്റഗറിയിലേക്ക് എട്ട് ടീമുകളും രജിസ്റ്റര്‍ ചെയ്തതായി സ്പോര്‍ട്സ് കണ്‍വീനര്‍ അജി മാത്യു അറിയിച്ചു. 40 പ്ലസ് വിഭാഗത്തിലേക്ക് 12 ടീമുകളും ഓപ്പണ്‍ കാറ്റഗറിയിലേക്ക് എട്ട് ടീമുകളും രജിസ്റ്റര്‍ ചെയ്തതായി സ്പോര്‍ട്സ് കണ്‍വീനര്‍ അജി മാത്യു അറിയിച്ചു. ടിഎംഎസിന്റെ 2003ലെ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച ആലീസ് മാത്യുവിന്റെ പേരില്‍ 40 പ്ലസ് കാറ്റഗറിയില്‍ വിജയികളാകുന്നവര്‍ക്ക് നല്കിയ ആലീസ് മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് പ്രൈസും ഇത്തവണയും നല്‍കുമെന്ന് പ്രസിഡന്റ് ജോസഫ് മാത്യു അറിയിച്ചു. ആകെ അയ്യായിരത്തോളം ഡോളറാണ് ഇരുകാറ്റഗറികളിലെയും വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുകയെന്ന് സെക്രട്ടറി സഞ്ജീവ് എബ്രഹാം ചാക്കോ അറിയിച്ചു.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് കാണികള്‍ക്ക് ആവേശം പകരാന്‍ ചീയര്‍ ഗേള്‍സിന്റെ
സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്ന് എന്റര്ടെയ്ന്മെന്റ് കണ്‍വീനര്‍ സെബി ജോസഫ് അറിയിച്ചു. കൂടാതെ കേരള കഫേ നടത്തുന്ന ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും. പുറത്ത് നിന്നുളള ഭക്ഷണം കഫറ്റേരിയയില്‍ അനുവദിക്കില്ലെന്ന് കമ്മറ്റി പ്രസ് റിലീസില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ജോസ്ഫ് മാത്യു(പ്രസിഡന്റ്), സഞ്ജീവ് ചാക്കോ(സെക്രട്ടറി), അഗസ്റ്റിന് തോമസ്(ട്രഷറര്‍), അജി മാത്യു(സ്പോര്‍ട്സ് കണ്‍വീനര്‍) തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.
